പ്രഭാതതെക്കാളേറെ അയാള്‍ സായാഹ്നത്തെ ഇഷ്ടപ്പെട്ടു. പ്രകൃതിഭംഗി വിശദീകരിക്കുന്ന സഹപ്രവര്‍ത്തകര്‍ പുലരിയുടെ മാസ്മരികതയെപ്പറ്റി വാചാലരാകന്നത് കേട്ട് പലപ്പോഴും അയ്യാള്‍ അത്ഭുതം കൂറിയിട്ടുണ്ട്. അയാള്‍ ഒരു ഫോട്ടോഗ്രാഫര്‍ ആയിരുന്നു. സര്‍ക്കുലേഷന്‍ വളരെ കുറഞ്ഞ, ജീവനക്കാരെ നിലനിര്‍തിപ്പോരാന്‍ പാടുപെടുന്ന ഒരു മാസികയുടെ ഫോട്ടോഗ്രാഫര്‍.
ഓഫീസില്‍ നിന്നും അയാള്‍ നേരെ പോയത് ബീച്ചിലേക്കായിരുന്നു. അസ്തമയം എന്നും അയാള്‍ക്കൊരു ഹരമായിരുന്നു.വിരസമായ പ്രഭാതം അവസാനിക്കുന്നത് വിസ്മയിപ്പിക്കുന്ന ഈ ചായക്കൂട്ടിലൂടെയാണ്. സൂര്യന്റെ അവസാന കിരണവും അഗാധതയിലേക്ക് ഊളിയിടുന്നതു വരെ ഇമാചിമ്മാതെ ആസ്വദിക്കാനുള്ള തന്റെ കഴിവില്‍ അയാള്‍ പലപ്പോഴും അഭിമാനിച്ചു. അസ്തമയം നിര്‍വചിക്കനാവാതത്ര മഹത്തായ ഒരാശായമായി അയാള്‍ കണ്ടു. ഒരു വലിയ ഊര്‍ജത്തിന്റെ പതനമാണ്ണത് .അതേ സമയം, തിരിച്ചു വരവിനുള്ള ഉള്‍പ്രേരണയും. പാപങ്ങളെല്ലാം ഗംഗയിലോഴുക്കുന്ന തീര്‍ഥാടകന്റെ വേഷമാണ് ഈ അരങ്ങില്‍ ആദിതയനനിയുന്നത്. ശുദ്ധനാവാനുള്ള പ്രാര്‍ഥനയാണീ ചടങ്ങ്.
അങ്ങനെ തൻ്റെ ജീവിതത്തിലെ ഒരു അസ്തമയക്കാഴ്ചകൂടി പിന്നിട്ടിരിക്കുന്നു. അതിന്റെ പ്രത്യേകതയും അയാള്‍ ഓര്‍ത്തു. ഇനിയൊരിക്കലും ഈ ഭാഗ്യം സിദ്ധിക്കില്ലല്ലോ എന്ന നീറ്റല്‍ മാത്രം. അയാള്‍ എല്ലാം ഉറപ്പിച്ചിരുന്നു.
പോക്കറ്റിലെ ചെറിയ കുപ്പിയിലുണ്ടായിരുന്ന ദ്രാവകം ഒട്ടും ചോര്‍ന്നു പോവാതെ ഉള്ളിലാക്കിയശേഷം തുറന്ന കണ്ണുകളുടെ അയാള്‍ മണലില്‍ നിവര്‍ന്നു കിടന്നു. നിമിഷങ്ങള്‍ ഇഴഞ്ഞുനീങ്ങി.....
കണ്‍പോളകള്‍ക്ക് കനം വച്ച് തുടങ്ങി .....അയാള്‍ സ്വപ്നം കാണാന്‍ തുടങ്ങി .
അസ്തമയ സൂര്യന്റെ തീഷ്ണമായ കിരണങ്ങള്‍ ആയിരുന്നില്ല, മറിച്ച് അതിനു ശേഷമുള്ള നിലാവിന്റെ കുളിര്‍മയായിരുന്നു ആ സ്വപ്നത്തിന് .
ഇളം തനുപ്പോട് കൂടിയുള്ള കാറ്റ് .........
തെങ്ങോലകളുടെ മേല്ലെമെല്ലെയുള്ള ചാഞ്ചാട്ടം....
ഇടയ്ക്കെപ്പോഴോ ഒരു ചെറിയ വൃത്തിഹീനമായ വീടും അതിന്റെ ഉമ്മറത്തെ മൂന്നു മെലിഞ്ഞ മുഗങ്ങളും കടന്നുവന്നു.
മന്ദമാരുതന്‍ അയാളുടെ ചിന്തകളെ ആട്ടിയകറ്റി....സുഘകരമായ തണുപ്പ് ....മെല്ലെ...മെല്ലെ..ആ തണുപ്പ് അയാളുടെ ശരീരത്തിലേക്കും വ്യാപിച്ചു.