Friday, June 19, 2020

കൊറോണ



എൻ്റെ ചിറകുകൾ നോക്കൂ,
             ആകെ തുരുമ്പെടുത്തിരിക്കുന്നു.
വിമാനം സങ്കടപ്പെട്ടു.

എൻ്റെ ശബ്ദമോ,
            ചൂളം വിളിക്കാൻ പോലുമാവുന്നില്ല.
തീവണ്ടി വിതുമ്പി.

കര കണ്ടിട്ട് കാലങ്ങളായ എൻ്റെ കാര്യമോ...?
കപ്പൽ നെടുവീർപ്പിട്ടു

കപ്പലും തീവണ്ടിയും വിമാനവും നോക്കിനിൽക്കെ,
ഒരു ആംബുലൻസ് ബഹളമുണ്ടാക്കി കടന്നുപോയി.

 
- ധൻ


No comments:

Post a Comment